42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും

42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും

സ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം ഈ മാസം 20ന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. സൂക്ഷ്മപരിശോധന 28ന്. ഈ മാസം 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം മേയ് 17നു രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാണ്. വോട്ടെണ്ണല്‍ പിറ്റേന്നു നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും കമ്മീഷന്‍ അറിയിച്ചു. 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക

തിരുവനന്തപുരം  – അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്.

കൊല്ലം  – വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ്
ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം

പത്തനംതിട്ട  – കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്

ആലപ്പുഴ  – ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്

കോട്ടയം  – ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ അമ്പലം

ഇടുക്കി  – ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവന്‍കുടി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം

എറണാകുളം  – കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍

തൃശ്ശൂര്‍  – വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട്
ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാപാലക്കാട് ജില്ല – ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍

മലപ്പുറം  – ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്ബ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട

കോഴിക്കോട്  – കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം

കണ്ണൂര്‍  – കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്കാട്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുന്നുംപുറം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വ്വേലി, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്. 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.