ആലപ്പുഴ തലവടിയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു, ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ തലവടിയിൽ  മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു, ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. രാവിലെ ആറുമണിയോടെയാണ് പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തിൽ ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നതാണ് പ്രാഥമിക നിഗമനം.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.