കോവിഡ് ആശങ്കയില്‍ നേരിയ ആശ്വാസം
കോവിഡ് വ്യാപന തോത് കണക്കാക്കുന്ന ആര്‍ വാല്യൂ സംസ്ഥാനങ്ങളില്‍ കുറയുന്നത് ആശ്വാസമാകുന്നു. ഒരാളില്‍ നിന്ന് എത്ര പേരിലേക്ക് കോവിഡ് പകരുന്നു എന്ന കണക്കാക്കുന്നതാണ് ആര്‍ വാല്യു. കഴിഞ്ഞ ആഴ്ചയില്‍ നിന്നും നിലവില്‍ നേരിയ തോതില്‍ രാജ്യത്തെ ആര്‍ വാല്യൂവില്‍ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ ആര്‍ വാല്യൂ. രാജ്യത്തെ 19 സംസ്ഥാനങ്ങളിലാണ് നിലവില്‍ ആര്‍ വാല്യൂ ഒരു ശതമാനത്തില്‍ കൂടുതലുള്ളത്. 1.16 ശതമാനം രേഖപ്പെടുത്തിയ മധ്യപ്രദേശിലാണ് ആര്‍ വാല്യൂ ഏറ്റവും കൂടുതല്‍. അതേസമയം കേരളത്തില്‍ ആര്‍ വാല്യൂ ഒരു ശതമാനത്തില്‍ താഴെയാണെന്നുള്ളതും ആശ്വാസം പകരുന്ന കാര്യമാണ്. ആര്‍ വാല്യു ഒരു ശതമാനത്തിലും താഴുന്നത് കോവിഡ് മഹാമാരി വിട്ടൊഴിയുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഹരിയാന, ഡെല്‍ഹി, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

