തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. അരുണ്‍ കുമാര്‍

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. അരുണ്‍ കുമാര്‍

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. അരുണ്‍ കുമാര്‍. ഡിവൈഎഫ്‌ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അരുണിന് ഇത് കന്നിയങ്കം. ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനാണ് അരുണ്‍ കുമാര്‍. കുന്നത്തുനാട് മഴുവന്നൂരിലെ റിട്ടയേഡ് നേവി ഉദ്യോഗസ്ഥനായ ശിവശങ്കരന്‍ നായരുടെയും കൃഷ്ണകുമാരിയുടെയും മകനായ അരുണ്‍ കുമാര്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും ബി.എ എക്കണോമിക്‌സ് ബിരുദവും നേടി. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ത്ഥി തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ദിവസങ്ങളോളം ജയില്‍ വാസമനുഭവിച്ചു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ അരുണ്‍ നിലവില്‍ ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്യുകയാണ്.
നിലവില്‍ ഫിലിപ്‌സ് കാര്‍ബണ്‍ കമ്പനി എംപ്ലോയ്‌സ് അസോസിയേഷന്‍ സിഐടിയു, OEN ഇന്‍ഡ്യ വര്‍ക്കേഴ്‌സ് യൂണിയന്‍, ഐരാപുരം റബര്‍ പാര്‍ക്ക് എംപ്ലോയ്‌സ് യൂണിയന്‍ എന്നി ട്രേഡ് യൂണിയനുകളുടെ പ്രസിഡണ്ടാണ് അരുണ്‍ കുമാര്‍. നിലവില്‍ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയര്‍മാനായായ അദ്ദേഹം ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. അഡ്വ. എം എന്‍ മായയാണ് ഭാര്യ. എറണാകുളം, എളമക്കര ഗവണ്‍മെന്റ് സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി എ.അദ്വൈത്, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി എ. ആനന്ദ് എന്നിവര്‍ മക്കളാണ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.