സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി തിരുവനന്തപുരത്ത് ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി തിരുവനന്തപുരത്ത് ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി തിരുവനന്തപുരം പൂജപ്പുരയില്‍ തുറന്നു. കുട്ടികളുടെ ശാരീരിക, മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ കളിസ്ഥലം, ടിവി, ഹാള്‍, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സജ്ജീകരിക്കുന്നത്. 155 സ്മാര്‍ട്ട് അങ്കണവാടിക്ക് നിര്‍മാണാനുമതി നല്‍കി. ആറ് മാസത്തിനുള്ളില്‍ ഇവ യാഥാര്‍ഥ്യമാക്കും. നിലവിലുള്ള 33,115 അങ്കണവാടിയില്‍ 24,360 എണ്ണം സ്വന്തം കെട്ടിടത്തിലും 6498 വാടക കെട്ടിടത്തിലുമാണ്. ഈ വര്‍ഷത്തോടെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൂജപ്പുരയില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. കരിക്കുലം ജെന്‍ഡര്‍ ഓഡിറ്റിങ് നടത്തി പരിഷ്‌കരിച്ച് ലിംഗ സമത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിന് സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്‍, കോര്‍പറേഷന്‍ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം എസ് സലീം, വനിതാ ശിശുവികസന ഡയറക്ടര്‍ ജി പ്രിയങ്ക എന്നിവര്‍ സംസാരിച്ചു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.