സ്വാമി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സമാധിയായി
കേരളത്തിലെ ശ്രീശങ്കര പരമ്പരയിലെ 49-ാമത്തെ സ്വാമിയാരും തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനത്തിലെ തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം അധിപതിയുമായ വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ (68) സമാധിയായി. ഗുരുവായൂര്‍ മേലേടത്തുമന ശങ്കരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനും ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ ശിഷ്യനുമാണ്. സന്യാസം സ്വീകരിക്കുന്നതിനു മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരുമായിരുന്നു.സമാധിയിരുത്തല്‍ നടത്തി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

