താരസംഘടന സ്വകാര്യ സ്വത്താണെന്ന് കരുതരുതെന്ന് കെ ബി ഗണേഷ് കുമാര്‍
നടന് ഇടവേള ബാബുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. താരസംഘടന സ്വകാര്യ സ്വത്താണെന്ന് കരുതരുതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താരസംഘടന ഒരു ക്ലബ്ബാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. ആരെ സംരക്ഷിക്കാനാണ് ഈ പ്രസ്ഥാവന. ക്ലബ്ബിന്റെ ഇംഗ്ലീഷ് അര്‍ത്ഥം പഠിക്കുന്നതിന് മുമ്പ് ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് ഇ
ടവേള ബാബു തയ്യാറാവണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനായി ഇടവേള ബാബുവിനെ ഇരുത്തിയത് ഗണേഷ് കുമാറാണ്. നേരത്തെ വൈസ് ചെയര്മാന് പദവി ഉണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോള്‍ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് ഇത്രയധികം പേരെ വലിച്ചിഴച്ചതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona