ബിഷപ്പ് ആന്‍റണി കരിയലിനെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി നെടുമ്പാശേരിയിൽ എത്തി
എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ ബിഷപ്പ് ആന്‍റണി കരിയലിനെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി നെടുമ്പാശേരിയിൽ എത്തി. വത്തിക്കാന്‍റെ ഇന്ത്യൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലി ബിഷപ്പ് ആന്‍റണി കരിയിലിനെ നേരിൽ കാണും .രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതയുടെ ആശങ്ക വൈദികർ ഇന്ന് വത്തിക്കാൻ സ്ഥാനപതിയെ നേരിൽ കണ്ട് അറിയിക്കാൻ ശ്രമിക്കും .കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരെ വത്തിക്കാൻ നടപടിയെടുത്തത് എന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

