മയക്കുമരുന്നിന് അടിമപ്പെട്ട 21കാരനായ മകനെ അച്ഛന്‍ കൊന്ന് വെട്ടിനുറുക്കി
ഗുജറാത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ട 21കാരനായ മകനെ കൊന്ന് വെട്ടിനുറുക്കിയ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു.. അഹമ്മദാബാദ് സ്വദേശിയായ നിലേഷ് ജോഷിയാണ് അറസ്റ്റിലായത്. കൊലയ്ക്കുശേഷം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഞായറാഴ്ച പിടിയിലാവുകയായിരുന്നു.
മകനുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നിലേഷ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. നിലേഷ് മകനെ ചവിട്ടി വീഴ്ത്തി തലയില്‍ കല്ലുകൊണ്ട് തുടരെ ഇടിച്ച് കൊലപ്പെടുത്തിയശേഷം ഇലക്ട്രിക് വാളും പ്ലാസ്റ്റിക് ബാഗും വാങ്ങിവന്ന് മൃതദേഹം ആറായി മുറിച്ച് പൊതികളാക്കി നഗരത്തില്‍ രണ്ടിടത്തായി ഉപേക്ഷിച്ചു.
രണ്ട് സ്ഥലങ്ങളല്‍നിന്നായി 20നും 21നും തല, കൈകള്‍, കാലുകള്‍ എന്നിവ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയില്‍ ഇവ ഒരേ ആളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് നിലേഷനെ അറസ്റ്റ് ചെയ്യുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

