അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര് 9 മുതല് 16 വരെ തിരുവനന്തപുരത്ത്
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) ഡിസംബര് ഒമ്പതു മുതല് 16 വരെ തിരുവനന്തപുരത്ത് നടക്കും. രണ്ടു വര്ഷത്തിന് ശേഷമാണ് ഡിസംബറില് തന്നെ സിനിമാമേള നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് കഴിഞ്ഞ രണ്ട് തവണയും ഫെബ്രുവരി, മാര്ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര ഫെസ്റ്റിവല് കലണ്ടര് അനുസരിച്ച് ഡിസംബറില് തന്നെ മേള നടത്താനാണ് തീരുമാനമെന്ന് സാംസ്കാരിക മന്ത്രി വി.എന്. വാസവന് പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങള് ആരംഭിച്ചു. ചലച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള് സാംസ്കാരിക വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന് സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോകസിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്, ആഫ്രിക്കന്, ലാറ്റിന് അമേരിക്കന് രാജ്യങ്ങളില് നിന്നുള്ള സിനിമകളെയാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള് 2021 സെപ്തംബര് ഒന്നിനും 2022 ആഗസ്ത് 31നും ഇടയില് പൂര്ത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എന്ട്രികള് 11 മുതല് സ്വീകരിക്കും. സെപ്തംബര് 11 വൈകിട്ട് അഞ്ചു വരെ iffk.in എന്ന വെബ്സൈറ്റില് ഓണ്ലൈനായി എന്ട്രികള് സമര്പ്പിക്കാം. എന്ട്രികള് അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്സൈറ്റില് ലഭ്യമാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

