‘നരൻ’ മോഡൽ തടിപിടുത്തം; മൂന്ന് പേർക്കെതിരെ കേസ്
പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ്. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നരൻ’ എന്ന ചിത്രത്തിലേക് പോലെ പെരുംമഴയത്ത് ഒഴികിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കൾ. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

