ഫീസടച്ചില്ല- അധ്യാപകന്റെ മര്‍ദനത്തിനിരയായി ചികിത്സയിലിരുന്ന ദലിത് വിദ്യാര്‍ഥി മരിച്ചു

ഫീസടച്ചില്ല- അധ്യാപകന്റെ മര്‍ദനത്തിനിരയായി ചികിത്സയിലിരുന്ന ദലിത് വിദ്യാര്‍ഥി മരിച്ചു

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന 13കാരനാണ് മരിച്ചത്. പരിക്ക് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മാസം അടയ്ക്കാനുള്ള 250 രൂപ സ്‌കൂള്‍ ഫീസിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചതായി കുട്ടിയുടെ സഹോദരന്‍ രാജേഷ് വിശ്വകര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഓണ്‍ലൈനില്‍ പണമടച്ചിരുന്നുവെന്നും എന്നാല്‍, അധ്യാപകന്‍ ഇതറിയാതെ സഹോദരനെ ക്രൂരമായി മര്‍ദിച്ചുവെന്നും അധ്യാപകന്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളും കുട്ടി ദലിതനുമായതിനാലാണ് മര്‍ദിച്ചതെന്നും കുടുംബം ആരോപിച്ചു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശ്രാവസ്തി എസ്.പി അരവിന്ദ് കെ. മൗര്യ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.