ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെ പ്രതികരിച്ചു.
‘സിബിഐ എത്തി. ഞങ്ങള്‍ സത്യസന്ധരാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്’- സിസോദിയ ട്വീറ്റ് ചെയ്തു.

പുതിയ നയമനുസരിച്ച് ധാരാളം സ്വകാര്യ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനമുയര്‍ന്നത്. പുതിയ നയം നടപ്പിലാക്കി ഒമ്ബത് മാസം പിന്നിട്ടപ്പോഴേക്കും വിവാദം ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31ന് പുതിയ നയത്തിന്റെ കാലാവധി അവസാനിക്കും. പുതിയ എക്സൈസ് നയം പ്രകാരം ഡല്‍ഹിയിലെ മദ്യവിതരണ സംവിധാനത്തില്‍ അടിമുടി മാറ്റം വന്നിരുന്നു. മദ്യവില്‍പനയില്‍ റീട്ടെയില്‍ കച്ചവടം അവസാനിപ്പിച്ച് കൂടുതല്‍ സ്വകാര്യ ഔട്ട്‌ലെറ്റുകള്‍ക്ക് മദ്യശാല നടത്താന്‍ അനുമതി നല്‍കുന്ന വിധത്തിലായിരുന്നു പുതിയ നയം. വില്‍പന വര്‍ധിപ്പിക്കാന്‍ ഡിസ്‌കൗണ്ട്, റിബേറ്റ്, ഒന്നെടുത്താല്‍ ഒന്ന് സൗജന്യം തുടങ്ങിയ ഓഫറുകളും നല്‍കിയിരുന്നു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.