മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാലും ഇനി പിടി വീഴും
ഡ്രൈവര്മാര് ലഹരി വസ്തുക്കള് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന് ആല്ക്കോ സ്കാന് ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് നിയമ നടപടികള് സ്വീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. അമേരിക്കയില് നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളില് കയറ്റി ഉമിനീര് പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളില് ഫലം ലഭിക്കും. പരിശോധനയ്ക്കുള്ള ആല്ക്കോ സ്കാന് ബസ് റോട്ടറി ക്ലബ്ബ് പോലീസിന് കൈമാറി. ബസിന്റെ ഫ്ളാഗോഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. മാര്ച്ച് 31ന് മുമ്പ് ഇത്തരത്തില് 15 ആല്ക്കോ സ്കാന് ബസുകള് കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

