സ്വപ്ന സുരേഷിന് വ്യാജ ബികോം സര്ട്ടിഫിക്കറ്റ് നിര്മിച്ചുനല്കിയയാള് അറസ്റ്റില്
സ്വര്ണകടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബികോം സര്ട്ടിഫിക്കറ്റ് നിര്മിച്ചുനല്കിയയാള് അറസ്റ്റില്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാര്ക്കില് ജോലി ലഭിക്കുന്നതിനായി സ്വപ്ന ഹാജരാക്കിയത് മുംബയ് ബാബാ സാഹിബ് സര്വകലാശാലയില് നിന്നുള്ള വ്യാജ ബികോം സര്ട്ടിഫിക്കറ്റാണെന്നാണ് പോലീസ് റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. അമൃത്സര് സ്വദേശി സച്ചിന്ദാസാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് പഞ്ചാബില് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര് ചെയ്ത് രണ്ട് വര്ഷത്തിന് ശേഷമാണ് പ്രതിയുടെ അറസ്റ്റുണ്ടാവുന്നത്. 2009 മുതല് 2011 വരെയുള്ള കാലയളവില് സ്വപ്ന പഠനം പൂര്ത്തിയാക്കിയെന്നാണ് സര്ട്ടിഫിക്കറ്റില് പറയുന്നത്. ഒരു ലക്ഷം രൂപ മുടക്കി പഞ്ചാബില് നിന്ന് വാങ്ങിയ സര്ട്ടിഫിക്കറ്റാണ് ഇതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

