ആറന്മുള ജലോത്സവം വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona