ആലുവയില്‍ കേന്ദ്രസേനയെത്തി-ആര്.എസ്.എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെത്തി.ആലുവയിലെ ആര്.എസ്.എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തിട്ടുണ്ട്. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സി.ആര്.പി.എഫിന്റെ 15 അംഗ സംഘമാണ് ആലുവയിലുള്ളത്. പോപുലര്‍ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ സേനയെ വിന്യസിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona