ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി – 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം
107 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിംഗ്സാണ് വിജയ വഴി തെളിച്ചത്. 56 ബോളില്‍ 51 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുല്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്തപ്പോള്‍ സൂര്യ കുമാര്‍ യാദവ് പതിവ് ശൈലിയില്‍ ബാറ്റ് വീശി. മുന്‍പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും 0 (2), വിരാട് കോലിയേയും 3 (9) നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ഇരുവരും വിജയ തീരത്തെത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ 33 ബോളില്‍ 50 റണ്‍സും കെ എല്‍ രാഹുല്‍ 56 ബോളില്‍ 51 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര മുട്ടുമടക്കി. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിംഗ് മൂന്നും, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 8 ന് 106, ഇന്ത്യ 16. 4 ഓവറില്‍ 110/2.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona