ഇതിലേതാണ് യാഥാര്‍ഥ്യം….കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമെന്ന് ഗിന്നസ് പക്രു
പിറന്നാള്‍ ദിനത്തില്‍ ഗിന്നസ് പക്രുവിനെ തേടിയെത്തിയത് വെറും സമ്മാനമല്ല ആരെയും ഞെട്ടിക്കുന്ന സമ്മാനം തന്നെ. കലാകാരനായ ഹരികുമാര്‍ കുമ്പനാട് നിര്‍മ്മിച്ച പക്രുവിന്റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്. സൂക്ഷമമായാണ് ഹരികുമാര്‍ കുമ്പനാട് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വേദിയിലെത്തിയ പ്രകുവിന്റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാണികളും ആദ്യം അത്ഭുതപ്പെട്ടു. ഇതില്‍ ഏതാണ് യാഥാര്‍ഥ്യം. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശില്‍പി ഹരികുമാര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്രു പറഞ്ഞു. മമ്മൂട്ടി മോഹന്‍ ലാല്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നിവരുടെ പ്രതിമകള്‍ ഹരികുമാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ മ്യൂസിയത്തില്‍ ഇനി പക്രുവും ഉണ്ടാകുമെന്ന് ഹരികുമാര്‍ പറയുന്നു. രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവില്‍ ആണ് ജീവന്‍ തുടിക്കുന്ന പ്രതിമ നിര്‍മ്മിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

