തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്

തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്. ദിലീപിന്റെ നായികയായാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ 147-ാം ചിത്രമാണിത്. ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ പൂജയ്ക്ക് എത്തിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.