കുഞ്ചാക്കോ ബോബന് ചിത്രം ‘ഒറ്റ്’ തിരുവോണദിനത്തില്‍
കുഞ്ചാക്കോ ബോബന്-അരവിന്ദ് സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ഒറ്റ്’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നേരത്തെ പ്രഖ്യാപിച്ച പ്രദര്‍ശന തീയതി സെപ്റ്റംബര്‍ രണ്ട് ആയിരുന്നു.
ഒരേസമയം തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ് തീയതി മാറ്റിയത്. രണ്ടു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാല്‍ ഒരേ ദിവസം റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് സംവിധായകന് ഫെല്ലിനി പറഞ്ഞിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona