ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് -ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടി
വയനാട് ബത്തേരി ബിജെപി കോഴക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടി. ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെ ആര്‍ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona