വാളയാര് കേസ് പ്രതികള്ക്ക് ജാമ്യം
വാളയാര് കേസില് രണ്ട് പ്രതികള്ക്ക് ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്ക്കാണ് ജാമ്യം കിട്ടിയത്. പാലക്കാട് പോക്സോ കോടതിയാണ് ജാമ്യമനുവദിച്ചത്. വാളയാര് കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില് കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്ക്ക് ജാമ്യം നല്കിയത്. നേരത്തെ കുട്ടികളുടെ അമ്മ നല്കിയ ഹര്ജിയില് കേസില് സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

