സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന
ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ്. സെപ്തംബര്‍ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. സെപ്തംബര്‍ ഒന്നാം തിയതി 1238 കോവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകള്‍ നിറഞ്ഞ ആഴ്ച്ചകള്‍ക്ക് ശേഷം കേസുകള്‍ കൂടാന്‍ തുടങ്ങി. ഈ മാസം പത്താം തിയതി കോവിഡ് കേസുകള്‍ 1800 ആയി ഉയര്‍ന്നു. 13ന് 2549 കോവിഡ് കേസുകളും 18 മരണവുമായി ഉയര്‍ന്നു. ഇപ്പോഴും കോവിഡ് കേസുകള്‍ 1500നും 2500നും ഇടയില്‍ തുടരുകയാണ്. വരും ദിവസങ്ങളിലും കേസുകള്‍ ഉയരാനാണ് സാധ്യത. കോവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ അവസാനമടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona