കേരളത്തില്‍ നിന്ന് 100ന് മുകളില്‍ വോട്ട് കിട്ടുമെന്ന് ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 100ന് മുകളില്‍ വോട്ട് കിട്ടുമെന്നും കേരളത്തില്‍ 90 ശതമാനം നേതാക്കളെ മാത്രമാണ് കാണാനായതെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി വോട്ട് ചെയ്യാന്‍ വേണ്ടിയാണ് തലസ്ഥാനത്ത് എത്തിയത്. 16 ദിവസം പ്രചാരണം നന്നായി നടന്നു. കെ. സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയായി 46 വര്‍ഷം പ്രവര്‍ത്തിച്ച ഒരു ട്രെയിനി എന്ത് ചെയ്യാന്‍ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. സുധാകരന്റെ പരാമര്‍ശത്തില്‍ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാനത്തും പ്രചാരണം ഫ്രീ ആന്‍ഡ് ഫെയര്‍ ആയിരുന്നില്ല. നേതാക്കള്‍ ഒരാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചത് ശരിയായില്ലെന്നും ചിലര്‍ അങ്ങനെ ചെയ്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഖാര്‍ഗെയ്ക്കു വേണ്ടി മാത്രം ചില സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു. നേതാക്കള്‍ പലരും കണാന്‍ കൂട്ടാക്കിയിട്ടില്ല. എല്‍ദോസ് കുന്നപ്പിള്ളിയോട് സംസാരിച്ചിട്ടില്ലെന്നും വോട്ട് ചെയ്യാന്‍ വരുമോയെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മങ്കരയില്‍ ശശി തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മങ്കര കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് വെച്ചത്. ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്ളക്സിലെ വാചകം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

