കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധു (45)ആണു മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്നാണ് മരണം സംഭവിച്ചത്. മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മോര്‍ച്ചറിക്ക് മുമ്പില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇന്നലെയാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

