ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും
ദുര്‍മന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. നിയമനിര്‍മ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് സ്റ്റേറ്റ് അറ്റോണിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona