ഫ്ലാറ്റില് നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു
ഫ്ലാറ്റില് നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ നാല് മണിക്കായിരുന്നു സംഭവം. കാടംകോട് ഹൈവേയ്ക്ക് സമീപമുള്ള ഫ്ലാറ്റില് നിന്നാണ് ഇവര് ചാടിയത്. വിവാഹമോചിതയായ സുനിത മകള്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഏറെക്കാലമായി കുടുംബപ്രശ്നങ്ങളുണ്ടെന്നാണ് അടുത്ത ബന്ധുക്കള് പറയുന്നു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിച്ച് വരികയാണ്. സുനിത താഴേയ്ക്ക് വീഴുന്ന സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല. സംഭവത്തില് ദുരൂഹതയില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

