വരാപ്പുഴയില്‍ മാരക രാസലഹരിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി
ചേരാനല്ലൂര്‍ സ്വദേശിയും നിലവില്‍ വയനാട് കമ്പളക്കാടു താമസക്കാരനുമായ സിബി ജോയ്(24) ആണ് പോലീസ് പിടിയിലായത്. രണ്ടു ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന 25 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വരാപ്പുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് വരാപ്പുഴ പാലത്തിനു സമീപത്തു നിന്ന് സിബി പിടികൂടിയത്. എറണാകുളം ജില്ലയിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് സിബിയെന്ന് എക്സൈസ് വ്യക്തമാക്കി. കാസര്‍കോട്ടുനിന്നാണ് ഇയാള്‍ ലഹരി എത്തിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആണ് പ്രതി എക്സൈസിന്റെ വലയിലായത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona