സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം, മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധഭീഷണി
പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധഭീഷണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ്
അംബാനി എന്നിവര്‍ക്കെതിരെയാണ് വധഭീഷണി സന്ദേശം വന്നത്. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് അജ്ഞാത കോള്‍ ലഭിച്ചത്.ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് ഉച്ചയ്ക്ക് 12.57നാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നത്. ആശുപത്രി സ്ഫോടനം നടത്തി തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. സംഭവത്തില്‍ ഡിബി മാര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളിച്ച ആളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

