പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ തനിക്കും വിജിന്‍ വര്‍ഗ്ഗീസിനും പങ്കില്ലെന്ന് മന്‍സൂര്‍

പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ തനിക്കും വിജിന്‍ വര്‍ഗ്ഗീസിനും പങ്കില്ലെന്ന് മന്‍സൂര്‍

പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് മന്‍സൂര്‍. മന്‍സൂറിന്റെ പിതാവ് മൊയ്തീന്‍ അഹമ്മദും ഇക്കാര്യം അവകാശപ്പെട്ടു. വീഡിയോയിലൂടെയാണ് ഇക്കാര്യം മന്‍സൂര്‍ വെളിപ്പെടുത്തിയത്. ഡിആര്‍ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് മന്‍സൂറിന്റെയും പിതാവിന്റെയും പ്രതികരണം. പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെയാണ് അറസ്റ്റുചെയ്തിരുന്നത്. വിജിന്റെ പങ്കാളിയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമയുമായ തച്ചപറമ്പന്‍ മന്‍സൂറിനായി തിരച്ചില്‍ നടന്നുവരുന്നതിനിടെയാണ് ഒളിവില്‍ കഴിയുന്ന മന്‍സൂറിന്റെ വെളിപ്പെടുത്തല്‍ വീഡിയോ വന്നിരിക്കുന്നത്. അമൃത് പട്ടേല്‍ എന്നയാള്‍ തന്റെ കണ്ടെയ്‌നറില്‍ അയച്ച പാഴ്‌സലിലായിരുന്നു ലഹരിയെന്ന് മന്‍സൂര്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പോലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ വിജിന്‍ വര്‍ഗീസിന് ലഹരിക്കടത്തുമായി ബന്ധമില്ലന്നും മന്‍സൂര്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.