ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
ഒറ്റപ്പാലത്ത് പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി പിടിയില്‍. പഴനി സ്വദേശി ബാലനെയാണ് പോലീസ് പിടികൂടിയത്. സുന്ദരേശന്, അംബികാദേവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബികയാണ് കള്ളനെ ആദ്യം കണ്ടത്.
തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് കള്ളനെ തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് ഇയാള്‍ ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട ബാലനെ പോലീസ് പിടികൂടുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona