കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ടി.വി പ്രസാദിന്
2021 ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.
തിരുവനന്തപുരം ജില്ലയിലെ അനുപമ എന്ന യുവതിയുടെ നവജാത ശിശുവിനെ അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ കടത്തികൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് അവാര്‍ഡ്. ഇത് 2021 ഒക്ടോബര്‍ മാസം 14 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് സ്പ്രേഷണം ചെയ്തിരുന്നതാണ്. ഇത് മൂന്നാമത്തെ തവണയാണ് ടിവി പ്രസാദിന് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ലഭിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീര്‍, കെ പി രമേഷ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്. ടിവി പ്രസാദ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്. 2010 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ റിപ്പോര്‍ട്ടറാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

