ജല അതോറിറ്റി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം വാട്ടര്‍ചാര്‍ജ് അടയ്ക്കാം…
ജലഅതോറിറ്റി ഉപഭോക്താക്കള്‍ക്ക് 31.12.22 ന് ശേഷം ഓണ്‍ലൈന്‍ മുഖാന്തിരം (https://epay.kwa.gov.in) വാട്ടര്‍ ചാര്‍ജ് അടയ്ക്കുന്നതിന് സാധിക്കുകയുള്ളു എന്ന് ജല അതോറിട്ടി അധികൃതര്‍ അറിയിച്ചു. വാട്ടര്‍ ചാര്‍ജ് അടയ്ക്കാതിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് എതിരായി ഡിസ്‌കണക്ഷന്‍ നടപടികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കേരള വാട്ടര്‍ അതോറിറ്റി യുമായുള്ള എല്ലാ ഇടപാടുകള്‍ക്കും ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ഇതിനായി റവന്യൂ കൗണ്ടറില്‍ ഉപഭോക്താവിന്റ് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ കണ്‍സ്യൂമര്‍ സര്‍വീസുകള്‍ക്കും പുതിയ കണക്ഷണുകള്‍ക്കും etapp എന്ന ഓണ്‍ലൈന്‍പോര്‍ട്ടല്‍ മുഖേനെ അപേക്ഷിക്കാവുന്നതാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

