പാചകവാതകം ചോര്‍ന്നു പെണ്‍കുട്ടിയുള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
ആലപ്പുഴ,കരുമാടി അജോഷ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ആന്റണി, ഭാര്യ സീന, മകള്‍ അനുഷ,പാചക വാതക വിതരണക്കാരന് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. പുതിയ പാചക വാതക സിലിണ്ടര്‍ ഘടിപ്പിച്ച് എയര്‍ കളഞ്ഞതിന് ശേഷം സ്റ്റൗ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ വാതകം ചോരുകയായിരുന്നു. അപകടത്തില്‍ അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona