ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.ഷഫാന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഷഹാനയും ഭര്‍ത്താവായ വണ്ടൂര്‍ സ്വദേശി ഷാനവാസും. ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ഷാനവാസ് ഓടുപൊളിച്ച് അകത്ത് കയറി ഷഹാനയുടെ തലയ്ക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷഹാന ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പരിക്കേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

