ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ
ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം 56-ല്‍ നിന്ന് 58 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറല്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്കി. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്ഷന് പ്രായം രണ്ടു വര്‍ഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. പെന്ഷന് പ്രായം ഉയര്‍ത്തുന്നത് ഹൈക്കോടതി പ്രവര്‍ത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright