തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ രാജകീയ വരവ്, അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന അവസാന പതിനാറിലേക്കെത്തിയത്. തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ ജേതാക്കളാണ് അര്‍ജന്റീന. അലക്സിസ് മാക് അലിസ്റ്ററും (46), ജൂലിയന്‍ അല്‍വാരസും (68) ഗോളുകള്‍ നേടി.
ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി മെസ്സിക്ക് ഗോളാക്കാനായില്ല. മികച്ച ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത അര്‍ജന്റീനയ്ക്ക് മുന്നില്‍ പോളണ്ട് പ്രതിരോധം പലവട്ടം പതറി. പോളിഷ് ഗോളിയുടെ മികവാണ് കൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്യുന്നതില്‍ അര്‍ജന്റീനയ്ക്ക് വിലങ്ങു തടിയായത്. ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
Photo Courtesy : Google/ images are subject to copyright