പമ്പയില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പമ്പയില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പമ്പയിലും പരിസരപ്രദേശങ്ങളിലുംനിന്നുമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ പമ്പ എക്സൈസ് റേഞ്ച് സംഘം 171 കോട്പാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 34,200 രൂപ പിഴയീടാക്കുകയും ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകള്‍. വില്‍പനക്കായി കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പിടികൂടിയിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ 21 വരെ നടത്തിയ പരിശോധനയിലാണ് നടപടി. ശബരിമലയും പരിസരപ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിതമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.