ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ മലയാളി പെണ്‍കുട്ടി മരിച്ചു
ആലപ്പുഴ സ്വദേശിയായ 10 വയസുകാരി നിദ ഫാത്തിമയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍ ദേശീയ ഫെഡറേഷന് ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം നല്‍കിയില്ല.
രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന് പറഞ്ഞിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ആലപ്പുഴയില്‍ നിന്ന് നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright