ഫുട്ബോള്‍ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം, കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍ പള്ളിയാന്‍ മൂലയില്‍ ഫുട്ബോള്‍ ആഹ്ളാദ പ്രകടനം അതിരുവിട്ടു. മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 നായിരുന്നു സംഭവം. ഉടന്‍തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.
ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright