സന്നിധാനത്ത് എല്ലാവരും സാധാരണ ഭക്തരാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്നും ഹൈക്കോടതി

സന്നിധാനത്ത് എല്ലാവരും സാധാരണ ഭക്തരാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്നും ഹൈക്കോടതി

ശബരിമലയിലേക്കുളള ഹെലികോപ്റ്റര്‍ സര്‍വീസിനും സന്നിധാനത്ത് വിഐപി ദര്‍ശനത്തിനും എതിരെ ഹൈകോടതി ഉത്തരവ്. സന്നിധാനത്ത് എല്ലാവരും സാധാരണ ഭക്തരാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവ് ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും പറയുന്നു.
ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുമെന്ന് ഹെലി കേരള കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു. 48,000 രൂപയ്ക്കാണ് കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.
കമ്പനിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി നേരത്തെ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കമ്പനിയോട് പരസ്യം പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.