അജിത് ന്റെ അടുത്ത ചിത്രം വിഖ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘എകെ 62’
തുനിവ്’ ന്റെ വിജയത്തിനുശേഷം അജിത്ത് നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ‘എകെ 62’ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹൈദരാബാദിലുമായി ചിത്രീകരണം നടക്കും.
ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. നിലവില്‍ യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അജിത്ത്. നടന് തിരിച്ചെത്തിയ ശേഷം ചിത്രീകരണം തുടങ്ങും.
Photo Courtesy : Google/ images are subject to copyright