ഇടുക്കിയില്‍ വീണ്ടും കാട്ടാനയിറങ്ങി റേഷന്‍ കട തകര്‍ത്തു
ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാനയിറങ്ങി റഷന്‍ കട തകര്‍ത്തു. അരിക്കൊമ്ബന്‍ എന്ന കാട്ടാനയാണ് എസ്റ്റേറ്റിലിറങ്ങിയത്. പത്തു ദിവസത്തിനിടെ നാലാം തവണയാണ് ആന കട ആക്രമിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരിക്കൊമ്ബന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം ആനയിറങ്കല്‍ മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് രണ്ടു ചാക്ക് അരിതിന്നുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്.അരിക്കൊമ്ബന് പുറമേ പത്തോളം ആനകള്‍ പ്രദേശത്ത് ഇറങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
Photo Courtesy : Google/ images are subject to copyright

