ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്ഷര്‍ പട്ടേല്‍ വിവാഹിതനായി
ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്ഷര്‍ പട്ടേല്‍ വിവാഹിതനായി.മേഹ പട്ടേലാണു വധു. ഗുജറാത്തിലെ വഡോദരയില്വച്ച് ഇന്നലെയായിരുന്നു വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
താരം സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും അക്ഷറിന്റെ ആരാധകര്‍ വിവാഹ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. കൂടാതെ സംഗീത്, ഹല്‍ദി ചടങ്ങളുകളില്‍ നിന്നുള്ള വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഗുജറാത്ത് സ്വദേശിയായ മേഹ ഡയറ്റീഷനും ന്യൂട്രിഷനിസ്റ്റാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് മേഹ.
Photo Courtesy : Google/ images are subject to copyright