കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്ക് ഇന്നു മുതല്‍ കെ എസ് ആര് ടി സി ബസുകള്‍ ആരംഭിക്കും
കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്ക് ഇന്നു മുതല്‍ കെ എസ് ആര് ടി സി ബസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ നാല് സര്‍വീസുകളുണ്ടാവും. കാക്കനാട്, ഫോര്‍ട്ട്കൊച്ചി, ചോറ്റാനിക്കര, ആലുവ എന്നിവിടങ്ങളിലേക്ക് മൊത്തം 16 സര്‍വീസാണുണ്ടാവുക. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചന.
ഗോശ്രീ ജംഗ്ഷനില്‍ മന്ത്രി ആന്റണി രാജു സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. സ്വകാര്യ ബസുകള്‍ക്കു കൂടി നഗരത്തിലേക്കു പ്രവേശനം നല്‍കുന്നതും പരിഗണനയിലാണ്. എന്നാല്‍ മാത്രമേ ദ്വീപു ജനതയുടെ യാത്രാക്ലേശത്തിനു പൂര്‍ണ പരിഹാരമാകുകയുള്ളു. സ്വകാര്യബസുകളുടെ പെര്‍മിറ്റ് നഗരത്തിലേക്കു നീട്ടി നല്കുന്നതു സംബന്ധിച്ചു നാറ്റ് പാക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
Photo Courtesy : Google/ images are subject to copyright