എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് നെടുമാരന്‍

എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് നെടുമാരന്‍

2009ല്‍ ശ്രീലങ്കന്‍ സേന കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് നെടുമാരന്‍. പ്രഭാകരന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്‌സെ സര്‍ക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്. കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. സമയമാകുമ്‌ബോള്‍ പ്രഭാകരന്‍ തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരന്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.