128 മണിക്കൂറുകള്‍ക്ക് ശേഷം ദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി കുഞ്ഞുമാലാഖ

128 മണിക്കൂറുകള്‍ക്ക് ശേഷം ദുരന്തത്തിൽ നിന്നും  ജീവിതത്തിലേക്ക് തിരിച്ചെത്തി കുഞ്ഞുമാലാഖ

ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി. തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയയത്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 28000 കവിഞ്ഞിരിക്കുകയാണ്. 6000 ഓളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം പലരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.