100 കോടി ക്ലബില്‍ ഇടംനേടി മാളികപ്പുറം
റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.
ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.
‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ.. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍ നേരുന്നു’ എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Photo Courtesy : Google/ images are subject to copyright