ഇടിമിന്നലില്‍ നിന്ന് രക്ഷനേടാം

ഇടിമിന്നലില്‍ നിന്ന് രക്ഷനേടാം

ഇടിയും മിന്നലും അപകടകരവും ജീവന്‍ അപകടപ്പെടുത്തുന്നതുമായ സാഹചര്യങ്ങളുണ്ട്. ഇടിമിന്നലില്‍ നിന്ന് സ്വയം രക്ഷനേടാനുളള നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.

ഇടിമിന്നലുള്ളപ്പോള്‍ പുറത്തിരിക്കുന്നത് ഒഴിവാക്കുക:
ഇടിമുഴക്കമോ മിന്നലോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കഴിയുന്നത്ര വേഗത്തില്‍ വീടിനുള്ളില്‍ കയറാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക:
ഇടിമിന്നലുള്ളപ്പോള്‍ കഴിയുന്നതും തുറസ്സായ സ്ഥലങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. മിന്നലിനെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള തുറസ്സായ സ്ഥലങ്ങള്‍, ഉയരമുള്ള മരങ്ങള്‍, ലോഹ വസ്തുക്കള്‍ എന്നിവയൊക്കെ അപകടം ക്ഷണിച്ചുവരുത്തും.

മരങ്ങള്‍ക്കടിയില്‍ നില്‍ക്കരുത്:
ഇടിമിന്നലുള്ളപ്പോള്‍ മരത്തിനടിയില്‍ അഭയം പ്രാപിക്കുന്നത് അപകടകരമാണ്.

കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക:

കെട്ടിക്കിടക്കുന്ന വെള്ളം വൈദ്യുതിയുടെ ഒരു കണ്ടക്ടര്‍ കൂടിയാണ്. അതിനാല്‍ ഇടിമിന്നലുള്ള സമയത്ത് വെള്ളത്തില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യുക:
ഇടിമിന്നലുള്ള സമയത്ത്, ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും അണ്‍പ്ലഗ് ചെയ്യ്തിടുക. ഓര്‍ക്കുക, ഇടിമിന്നലില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ആദ്യം അവയില്‍ അകപ്പെടാതിരിക്കുക എന്നതാണ്. കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. ഇടിമിന്നല്‍ വരുമ്പോള്‍ വീടിനകത്തോ വാഹനത്തിലോ അഭയം പ്രാപിക്കുക.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.